ഇനി ഇക്കാര്യവും പറഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ വിമാനകമ്പനികൾക്കാവില്ല; കർശന നിർദ്ദേശം നൽകി കേന്ദ്രം
ഈ നിയമങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഫെബ്രുവരി 26 വരെ എയർലൈനുകൾക്ക് സമയം നൽകിയിട്ടു
ന്യൂഡൽഹി: വിമാനയാത്രക്കാർ നേരിടുന്ന വലിയൊരു പ്രശ്‌നത്തിന് പരിഹാരവുമായി കേന്ദ്രം. വിമാനം ലാൻഡ് ചെയ്തതിന് ശേഷം എയർപോർട്ടിൽ ചെക്ക്-ഇൻ ബാഗ് എടുക്കാൻ കൺവെയർ ബെൽറ്റിൽ ദീർഘനേരം കാത്തിരിക്കുന്നതാണ് വിമാന യാത്രയുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യം. ഇതിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഓപ്പറേഷൻ, മാനേജ്മെന്റ് ആൻഡ് ഡെലിവറി എഗ്രിമെന്റ്(ഒഎംഡിഎ) അനുസരിച്ച് വിമാനം ലാൻഡ് ചെയ്ത് 10 മിനിറ്റിനുള്ളിൽ ആദ്യത്തെ ചെക്ക്-ഇൻ ബാഗും 30 മിനിറ്റിനുള്ളിൽ അവസാന ബാഗും ബെൽറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികൾക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദേശം നൽകി.
സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ജനുവരി മുതൽ ആറ് പ്രധാന വിമാനത്താവളങ്ങളിൽ ബാഗേജ് എത്തിച്ചേരൽ സമയം നിരീക്ഷിച്ചിരുന്നു.
ഈ നിയമങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഫെബ്രുവരി 26 വരെ എയർലൈനുകൾക്ക് സമയം നൽകിയിട്ടുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്‌സ്പ്രസ് കണക്ട്, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ ഏഴ് എയർലൈനുകളും ഇത് പാലിക്കേണ്ടതുണ്ട്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ബിസിഎഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
What's Your Reaction?