ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സീറ്റ് ധാരണ; ഡല്‍ഹിയില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന്

ഹരിയാനയില്‍ ഒരു സീറ്റില്‍ എഎപിയും ഛണ്ഡീഗഢിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ഹരിയാനയില്‍ 10 സീറ്റാണ് ഉള്ളത്.

Feb 24, 2024 - 15:40
 0  6
ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സീറ്റ് ധാരണ; ഡല്‍ഹിയില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന്
ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സീറ്റ് ധാരണ; ഡല്‍ഹിയില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ഡല്‍ഹിയില്‍ നാല് സീറ്റില്‍ ആംആദ്മി പാര്‍ട്ടിയും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. കോണ്‍ഗ്രസ് എംപി മുകുള്‍ വാസ്‌കിനിക്കാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, എന്നിവിടങ്ങളില്‍ ആപ്പും ചാന്ദ്‌നിചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുക. ഡല്‍ഹിയില്‍ ഒരു സീറ്റിന് പോലും ആപ്പ് അര്‍ഹരല്ലെന്നും മുന്നണി മര്യാദ പാലിച്ച് ഒരു സീറ്റ് നല്‍കാമെന്നുമായിരുന്നു ആപ്പ് നിലപാട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു മുഴുവന്‍ സീറ്റിലും വിജയിച്ചത്.

ഹരിയാനയില്‍ ഒരു സീറ്റില്‍ എഎപിയും ഛണ്ഡീഗഢിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ഹരിയാനയില്‍ 10 സീറ്റാണ് ഉള്ളത്. ഒന്‍പത് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഛണ്ഡീഗഢില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് പിന്തുണ പ്രഖ്യാപിക്കാനാണ് തീരുമാനം. ഗോവയില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും.

ഗുജറാത്തില്‍ രണ്ട് സീറ്റിലും ആപ്പ് മത്സരിക്കും. ഭാവ് നഗര്‍, ബറൂച്ച് മണ്ഡലങ്ങളിലാണ് ആപ്പ് മത്സരിക്കുക. അതേസമയം പഞ്ചാബില്‍ സഖ്യമില്ല. ഇരു പാര്‍ട്ടികളും ഒറ്റക്കൊറ്റക്കായിരിക്കും മത്സരിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow