കല്യാണത്തിന് മുമ്പായി ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി; കുഴഞ്ഞുവീണ് യുവാവ് മരിച്ചു

മകന് അനസ്തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന്  ലക്ഷ്മി നാരായണന്റെ പിതാവ് ആരോപിച്ചു.

Feb 20, 2024 - 18:38
 0  9
കല്യാണത്തിന് മുമ്പായി ചിരി സൗന്ദര്യം കൂട്ടാന്‍  ശസ്ത്രക്രിയ നടത്തി; കുഴഞ്ഞുവീണ് യുവാവ് മരിച്ചു
കല്യാണത്തിന് മുമ്പായി ചിരി സൗന്ദര്യം കൂട്ടാന്‍  ശസ്ത്രക്രിയ നടത്തി; കുഴഞ്ഞുവീണ് യുവാവ് മരിച്ചു

ഹൈദരാബാദ്: ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ(28)നാണ് മരിച്ചത്. ഡെന്റല്‍ ക്ലിനിക്കിലാണ് ഇയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

മകന് അനസ്തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന്  ലക്ഷ്മി നാരായണന്റെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ ക്ലിനിക്കിനെതിരേ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി 16നാണ് സംഭവം. ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ ഭംഗി കിട്ടാനായി  ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പിതാവ് പറഞ്ഞു.

ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ തന്നെ അറിയിച്ചിരുന്നില്ല. മകന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടര്‍മാരാണ് മകന്റെ മരണത്തിന്റെ ഉത്തരവാദികളെന്നും പിതാവ് ആരോപിച്ചു. 

 

What's Your Reaction?

like

dislike

love

funny

angry

sad

wow