സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി എന്‍ഡിഎയും കോണ്‍ഗ്രസും; നിര്‍ണായക യോഗങ്ങള്‍ ഇന്ന്
രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു രാവിലെ 11.30നു ചേരും
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ ആഘാതത്തില്‍ ശോഭ കുറഞ്ഞെങ്കിലും 240 സീറ്റുകളുമായി ബിജെപി ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. എന്‍ഡിഎ ഘടകകക്ഷികളെയും ഒപ്പം കൂട്ടി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാര്‍ഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.
രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു രാവിലെ 11.30നു ചേരും. അടുത്ത മന്ത്രിസഭയുടെ 100 ദിവസത്തെ പരിപാടികള്‍ സംബന്ധിച്ച് ആലോചനയുണ്ടാകുമെന്നാണു സൂചന. അതേസമയം, ഇന്ത്യാസഖ്യവും മന്ത്രിസഭാ രൂപീകരണ സാധ്യതകളാരായുന്നുണ്ട്. ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ ചര്‍ച്ചകള്‍ നടത്തിയത് കൗതുകമുണര്‍ത്തിയിട്ടുണ്ട്. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ത്യാസഖ്യം യോഗം ചേരും.
What's Your Reaction?