ഭരണത്തിന്റെ മറവില്‍ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകള്‍; കെജ്രിവാളിനെതിരെ ഇഡി
ശരത് ഡി നല്‍കിയ മൊഴികള്‍ വിശ്വാസമാണ് എന്ന നിഗമനത്തിലെത്തിയത് ജുഡീഷ്യല്‍ ഓഫീസര്‍. മൊഴികളില്‍ ഒരു വൈരുദ്ധ്യവും ഇല്ല.
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരെ ശക്തമായ ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭരണത്തിന്റെ മറവില്‍ കെജ്രിവാള്‍ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകളാണെന്ന് ഇഡി. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സംശയിച്ചിരുന്നില്ല. കെജ്രിവാളിനെ പ്രതിചേര്‍ത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇഡി സുപ്രിം കോടതിയില്‍ പറഞ്ഞു.
ശരത് ഡി നല്‍കിയ മൊഴികള്‍ വിശ്വാസമാണ് എന്ന നിഗമനത്തിലെത്തിയത് ജുഡീഷ്യല്‍ ഓഫീസര്‍. മൊഴികളില്‍ ഒരു വൈരുദ്ധ്യവും ഇല്ല. വൈരുദ്ധ്യം ഉണ്ടെന്നത് കെജ്രിവാളിന്റെ അസംബന്ധ പ്രചരണം. ലഭ്യമായ മൊഴി അനുസരിച്ച് ഈ അഴിമതി കെജ്രിവാളിന്റെ താല്പര്യമോ സാന്നിധ്യമോ ചിന്തയോ ഇല്ലെങ്കില്‍ നടക്കുകയില്ലായിരുന്നു എന്ന് ബോധ്യപ്പെട്ടു. ഗോവയിലെ സപ്ത നക്ഷത്ര ഹോട്ടലില്‍ കെജ്രിവാള്‍ ഹവാലാ ഇടപാടിന് നേതൃത്വം നല്‍കിയെന്നും ഇഡി പറഞ്ഞു.
What's Your Reaction?