96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ 4.30 മുതല്‍ പ്രഖ്യാപിക്കും

ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ചവര്‍ ഒരുക്കുന്ന പ്രകടനം ഓസ്‌കര്‍ വേദിയെ സംഗീതസാന്ദ്രമാക്കും.

Mar 10, 2024 - 13:46
 0  7
96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ 4.30 മുതല്‍ പ്രഖ്യാപിക്കും
96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ 4.30 മുതല്‍ പ്രഖ്യാപിക്കും

ലൊസാഞ്ചലസ്: ലോകം കാത്തിരിക്കുന്ന 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ 4.30 മുതല്‍ പ്രഖ്യാപിക്കും. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണു പുരസ്‌കാര വിതരണം. ജിമ്മി കിമ്മല്‍ തന്നെയാണ് ഈ വര്‍ഷവും അവതാരകന്‍. തുടര്‍ച്ചയായി നാലാം തവണയാണ് അദ്ദേഹം അവതാരകനാകുന്നത്

ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ചവര്‍ ഒരുക്കുന്ന പ്രകടനം ഓസ്‌കര്‍ വേദിയെ സംഗീതസാന്ദ്രമാക്കും. മികച്ച താരനിര്‍ണയത്തിനും പുതുതായി പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 2026 വരെ പുരസ്‌കാര വിതരണമുണ്ടാകില്ല.ഇന്ത്യയില്‍ നിന്ന് ജാര്‍ഖണ്ഡ് ബാലികയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘ടു കില്‍ എ ടൈഗര്‍’ ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തിലുണ്ട്. കാനഡയിലെ ഇന്ത്യന്‍ വംശജയായ നിഷ പഹുജയാണു സംവിധായിക.

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഓപ്പന്‍ഹൈമര്‍’ 13 നോമിനേഷനുമായി മുന്നിലുണ്ട്. പുവര്‍ തിങ്‌സ് (സംവിധാനം: യോര്‍ഗോസ് ലാന്തിമോസ്), കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ലവര്‍ മൂണ്‍ (സംവിധാനം: മാര്‍ട്ടിന്‍ സ്‌കോസേസീ) എന്നീ ചിത്രങ്ങള്‍ക്ക് യഥാക്രമം 11, 9 വീതം നോമിനേഷനുകളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഹിറ്റായ ‘ബാര്‍ബി’ക്ക് 8 നോമിനേഷനുകളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow