‘ബ്രേക്ക് ലിവർ പ്രവർത്തനത്തിൽ തകരാർ’; മൂന്നുലക്ഷത്തിലധികം സ്‍കൂട്ടറുകളെ തിരിച്ചുവിളിച്ച് യമഹ

അതേസമയം യമഹ മോട്ടോർ ഇന്ത്യ ഇന്നുവരെ കൈക്കൊണ്ട ഏറ്റവും വലിയ നടപടിയാണ് ഈ തിരിച്ചുവിളിക്കൽ നടപടി.

Feb 17, 2024 - 01:40
 0  2
‘ബ്രേക്ക് ലിവർ പ്രവർത്തനത്തിൽ തകരാർ’; മൂന്നുലക്ഷത്തിലധികം സ്‍കൂട്ടറുകളെ തിരിച്ചുവിളിച്ച് യമഹ
‘ബ്രേക്ക് ലിവർ പ്രവർത്തനത്തിൽ തകരാർ’; മൂന്നുലക്ഷത്തിലധികം സ്‍കൂട്ടറുകളെ തിരിച്ചുവിളിച്ച് യമഹ

സാങ്കേതിക തകരാറിനെ തുടർന്ന് മൂന്നുലക്ഷത്തിലധികം സ്‍കൂട്ടറുകളെ തിരിച്ചുവിളിച്ച് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹ. കമ്പനിയുടെ റേ ZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് സ്‌കൂട്ടറുകളെയാണ് തിരിച്ചുവിളിച്ചത്. തിരിച്ചുവിളിച്ച ഈ സ്‍കൂട്ടറുകൾ 2022 ജനുവരി ഒന്നിനും 2024 ജനുവരി നാലിനും ഇടയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ബ്രേക്ക് ലിവർ പ്രവർത്തനത്തിലെ തകരാറാണ് ഈ തിരിച്ചുവിളിക്ക് കാരണം. റേ ZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് സ്കൂട്ടറുകളുടെ (2022 ജനുവരിക്ക് ശേഷം നിർമ്മിച്ചത്) ബ്രേക്ക് ലിവർ പ്രവർത്തനത്തിൽ ഒരു പ്രശ്നം ഉയർന്നുവന്നതായി കമ്പനി അറിയിച്ചു. ഇക്കാരണത്താൽ, അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗായമായിട്ടാണ് തിരിച്ചുവിളിക്കൽ നടപടി. ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ സൗജന്യമായിരിക്കും. അതായത്, ഇതിനായി ഉപഭോക്താക്കൾ പണം നൽകേണ്ടതില്ല. 2022 ജനുവരി ഒന്നിനും 2024 ജനുവരിനാലിനും ഇടയിൽ നിർമ്മിച്ച യമഹ റേ ZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് സ്‌കൂട്ടറുകളിൽ ഏതെങ്കിലും നിങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾ തിരിച്ചുവിളിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇതിനർത്ഥം. അതായത് നിങ്ങളുടെ സ്കൂട്ടർ തകരാ‍ർ പരിഹരിക്കാൻ ഡീലർഷിപ്പിലേക്ക് കൊണ്ടുപോകേണ്ടി വരും. എന്നിരുന്നാലും, നിങ്ങളുടെ സ്കൂട്ടറിന്റെ നിർമ്മാണം ഈ കാലയളവിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ, നിങ്ങളെ തിരിച്ചുവിളിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടും.

നിങ്ങളുടെ വാഹനം തിരിച്ചുവിളിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്, ഉപഭോക്താക്കൾക്ക് യമഹ മോട്ടോർ ഇന്ത്യയുടെ വെബ്സൈറ്റിലെ സേവന വിഭാഗം സന്ദർശിക്കാമെന്ന് യമഹ അറിയിച്ചു. ഇവിടെ ‘SC 125 വോളണ്ടറി റീകോൾ’ എന്നതിലേക്ക് പോയി നിങ്ങളുടെ വാഹനത്തിന്റെ ഷാസി നമ്പർ നൽകാം. ഇത് ചെയ്യുന്നതിലൂടെ, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് സഹായത്തിനായി അവരുടെ അടുത്തുള്ള യമഹ സേവന കേന്ദ്രം സന്ദർശിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് കമ്പനിയുടെ 1800-420-1600 എന്ന ടോൾ ഫ്രീ നമ്പറിൽ ഇന്ത്യ യമഹ മോട്ടോറുമായി ബന്ധപ്പെടാം.

അതേസമയം യമഹ മോട്ടോർ ഇന്ത്യ ഇന്നുവരെ കൈക്കൊണ്ട ഏറ്റവും വലിയ നടപടിയാണ് ഈ തിരിച്ചുവിളിക്കൽ നടപടി. 2012 ജൂലൈയിൽ സിയാമിന്റെ വോളണ്ടറി റീകോൾ കോഡ് നടപ്പിലാക്കിയതിന് ശേഷം, കമ്പനി മൊത്തം 63,977 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. 2013 ജൂലൈയിൽ 56,082 സിഗ്‌നസ് റേ സ്‌കൂട്ടറുകൾ, 2014 മാർച്ചിൽ 138 R1 മോട്ടോർസൈക്കിളുകൾ, 2019 ഡിസംബറിൽ 7,757 FZ150 ബൈക്കുകൾ എന്നിവ കമ്പനി നേരത്തെ തിരിച്ചുവിളിച്ചു.

ഉപഭോക്താക്കളുടെ സുരക്ഷയും സംതൃപ്‍തിയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഒരു സാധാരണ നടപടിക്രമമാണ് തിരിച്ചുവിളിക്കൽ. നിർമ്മാതാക്കൾ അവരുടെ ഉപഭോക്തൃ അടിത്തറയുടെ വിശ്വാസവും ആത്മവിശ്വാസവും നിലനിർത്താൻ സാധ്യതയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow