സന്ദേശ്ഖാലി അതിക്രമം; മമത ബാനർജി രാജി വയ്ക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; പ്രദേശം സന്ദർശിച്ചു

സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ വേദന അറിയണമെങ്കിൽ മമത ബാനർജി ആദ്യം മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് സന്ദേശ്ഖാലിയിലെത്തണം

Feb 20, 2024 - 01:05
 0  6
സന്ദേശ്ഖാലി അതിക്രമം; മമത ബാനർജി രാജി വയ്ക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; പ്രദേശം സന്ദർശിച്ചു
സന്ദേശ്ഖാലി അതിക്രമം; മമത ബാനർജി രാജി വയ്ക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; പ്രദേശം സന്ദർശിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. മമത ബാനർജി രാജി വയ്ക്കണമെന്ന് രേഖ ശർമ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സന്ദേശ്ഖാലി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം.

സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ വേദന അറിയണമെങ്കിൽ മമത ബാനർജി ആദ്യം മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് സന്ദേശ്ഖാലിയിലെത്തണം. സന്ദേശ്ഖാലിയിലെ സ്ത്രീകൾ നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവസ്ഥ വളരെ മോശമാണ്. സ്ത്രീകളെല്ലാം മുന്നിൽ വന്ന് നിന്നു കരയുകയാണ്. ഒരു ദിവസം മുഴുവൻ ഞാനിവിടെ ഉണ്ടായിരുന്നു. ഇവിടെ ജീവിക്കുന്ന ആളുകൾ ഭയന്ന് അവരുടെ പെൺകുട്ടികളെ മറ്റെവിടെയെങ്കിലും കൊണ്ട് പോയി വളർത്തുന്ന സാഹചര്യമാണ്’- രേഖ ശർമ പറഞ്ഞു.

രാഷ്ട്രപതി ഭരണം വരാതെ ഇവിടെ ഒന്നും ശരിയാകുമെന്ന് തോന്നുന്നില്ല. പോലീസ് സ്‌റ്റേഷനിൽ ഇരകളോടൊപ്പം പരാതി നൽകാൻ വന്നിരുന്നു. അവർ ഒറ്റയ്ക്ക് പോലീസ് സ്‌റ്റേഷനിലേക്ക് പോകാൻ തയ്യാറല്ലായിരുന്നു. ഗുരുതരമായ പീഡനങ്ങളും ബലാത്സംഗവും ഉൾപ്പെടെ പതിനെട്ടോളം പരാതികൾ ഇപ്പോൾ തന്റെ കയ്യിലുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow