വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരും. ബേലൂര്‍ മഗ്‌ന ആലത്തൂര്‍ കാളിക്കൊല്ലി വനമേഖലയില്‍ ഉള്ളതായാണ് വനം വകുപ്പിന് ലഭിച്ച വിവരം.

Feb 15, 2024 - 12:37
 0  4
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

യനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരും. ബേലൂര്‍ മഗ്‌ന ആലത്തൂര്‍ കാളിക്കൊല്ലി വനമേഖലയില്‍ ഉള്ളതായാണ് വനം വകുപ്പിന് ലഭിച്ച വിവരം.

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകരും, റവന്യു അധികൃതരും അറിയിച്ചു.
അഞ്ചു ദിവസം പൂര്‍ത്തിയായ ദൗത്യത്തില്‍ വലിയ വെല്ലുവിളികളാണ് ദൗത്യസംഘം നേരിടുന്നത്. നിലവില്‍ കേരള കര്‍ണാടക അതിര്‍ത്തിയിലെ ആലത്തൂര്‍ കാളിക്കൊല്ലി ഭാഗത്താണ് ബേലൂര്‍ മഗ്‌നയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുഞ്ചവയല്‍ വനഭാഗത്ത് നിന്നും ബേവൂര്‍ ചെമ്ബകൊല്ലി റോഡ് ക്രോസ് ചെയതാണ് ആന ഇവിടെ എത്തിയത് ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം രാവിലെ വനത്തിലേക്ക് തിരിക്കും. റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള സംഘവും കാടുകയറും.

ചെമ്ബകമൂല, വെള്ളാരംകുന്ന്, കാളിക്കൊല്ലി പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow