‘A4 പേപ്പറുകള്‍ ഉയര്‍ത്തിക്കാണിച്ചുള്ള വാര്‍ത്താസമ്മേളനം തെളിവാണെന്ന് കരുതിയവര്‍ക്ക് നല്ല നമസ്‌കാരം’: വി ശിവന്‍കുട്ടി
മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
തിരുവനന്തപുരം: മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വി ശിവന്‍കുട്ടി പ്രതികരിച്ചത്. A4 പേപ്പറുകള്‍ ഉയര്‍ത്തിക്കാണിച്ചുള്ള വാര്‍ത്താസമ്മേളനം തെളിവാണെന്ന് കരുതിയവര്‍ക്ക് നല്ല നമസ്‌കാരം എന്നാണ് മന്ത്രി മാത്യു കുഴല്‍നാടനെ പരിഹസിച്ച് കുറിച്ചത്.
മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കോടതി ഈ ആവശ്യം നിരാകരിച്ചത്.
What's Your Reaction?