ടിപി ചന്ദ്രശേഖരൻ വധം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, പരോൾ നൽകരുതെന്നും ഹൈക്കോടതി
ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് നേരത്തെ ജീവപര്യന്തം തടവ് എന്ന ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണായക വിധി പ്രസ്ഥാവിച്ച് കേരള ഹൈക്കോടതി. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇരട്ട ജീവപര്യന്തം എന്ന അന്തിമ വിധിയിലേയ്ക്കാണ് കോടതി എത്തിയത്.രാഷ്ട്രീയ കൊലപാതകത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കാണാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതീകള്‍ക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും വിധിച്ചത്.
ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് നേരത്തെ ജീവപര്യന്തം തടവ് എന്ന ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ആറാം പ്രതി അണ്ണന്‍സിജിത്തിന് നേരത്തെ വിധിച്ചിരുന്നത് ഇരട്ട ജീവപര്യന്തമായിരുന്നു. എന്നാല്‍ ഇയാളുടെ ശിക്ഷയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഏഴാം പ്രതി കെ സിനോജിനും ജീവപര്യന്തല്‍ നിന്ന് ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ പ്രതികള്‍ക്ക് ഇരുപത് വര്‍ഷത്തേയ്ക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്. അതായത് ബാക്കിയുള്ള എട്ട് വര്‍ഷത്തില്‍ ഇനി പരോള്‍ ലഭിക്കില്ല.
ു
പുതുതായി കൊലപാതക ഗൂഡാലോചനയില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണന്‍, 12ാം പ്രതി ജ്യോതി ബാബു എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി ശിക്ഷാ വിധിയില്‍ പറയുന്നു.
കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളും ഗൂഡാലോചനയില്‍ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രന്‍, 11ാം പ്രതി മനോജന്‍, 18ാം പ്രതി പിവി റഫീഖ്, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോള്‍ വിധിച്ചത്. ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും ഗൂഢാലോചന കുറ്റം ഹൈക്കോടതി അധികമായി ചുമത്തിയിട്ടുണ്ട്. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരാണ് ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവര്‍.
2012 മെയ് 4-നാണ് നാടിനെ നടുക്കിയ ഒഞ്ചിയത്തെ കൊലപാതകം അരങ്ങേറിയത്. പിന്നീടിങ്ങോട്ട് നിയമ പോരാട്ടത്തിന്റെ നീണ്ട നാളുകളായിരുന്നു. ഇരിടത്തും തളരാതെ നീതിയ്ക്കു വേണ്ടി പോരാടിയ കെ കെ രമയ്ക്കു വേണ്ടിയുള്ള വിധികൂടിയാണ് ഇത്.
What's Your Reaction?