കോൺഗ്രസിന് വീണ്ടും തിരിച്ചടി, ബിജെപിയിൽ ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി; നീക്കം പാർട്ടി വിട്ട് മണിക്കൂറുകൾക്കകം

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തിലാണ് ബിട്ടു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച വിവരം അറിയിച്ചത്.

Apr 20, 2024 - 17:13
 0  92
കോൺഗ്രസിന് വീണ്ടും തിരിച്ചടി, ബിജെപിയിൽ ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി; നീക്കം പാർട്ടി വിട്ട് മണിക്കൂറുകൾക്കകം
കോൺഗ്രസിന് വീണ്ടും തിരിച്ചടി, ബിജെപിയിൽ ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി; നീക്കം പാർട്ടി വിട്ട് മണിക്കൂറുകൾക്കകം


പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായ തജീന്ദര്‍ സിംഗ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവവികാസം. ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന ബിട്ടു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയുടെയും സാന്നിധ്യത്തിലാണ് ഡല്‍ഹിയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇടയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഒട്ടേറെ ഉന്നത നേതാക്കളുടെ പലായനം കണ്ട കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടിയാണിത്.

കഴിഞ്ഞ ദിവസം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തിലാണ് ബിട്ടു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച വിവരം അറിയിച്ചത്.  ''ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഹിമാചല്‍ പ്രദേശിന്റെ എഐസിസി സെക്രട്ടറി കോ-ഇന്‍ചാര്‍ജില്‍ നിന്നുമുള്ള എന്റെ രാജി സമര്‍പ്പിക്കുന്നു,'' അദ്ദേഹം കത്തില്‍ പറഞ്ഞു. ഭാരിച്ച ഹൃദയത്തോടെ 35 വര്‍ഷത്തിന് ശേഷം ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ബിട്ടു തന്റെ രാജിക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്.

മാര്‍ച്ചില്‍, പാര്‍ട്ടിയിലെ ചില നേതാക്കളുടെ 'പീഡനവും സ്വഭാവഹത്യയും' ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രോഹന്‍ ഗുപ്തയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് വിട്ടുനിന്നു. നേരത്തെ, വക്താവ് ഗൗരവ് വല്ലഭും ഒളിമ്പിക് മെഡല്‍ ജേതാവും ബോക്സറുമായ വിജേന്ദര്‍ സിങ്ങും കോണ്‍ഗ്രസ് വിട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ പുറത്താക്കിയതായി കോണ്‍ഗ്രസ് അവകാശപ്പെട്ടെങ്കിലും മുംബൈയിലെ മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപവും രാജിവച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow