കെ.പി.എ.സി. ലളിതയുടെ ഓർമ്മകൾക്ക് രണ്ട് വയസ്സ്, അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് സിദ്ധാർത്ഥ് ഭരതൻ
സ്ഫടികത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഒരാള്‍ക്ക് മാത്രം അത് കാണാനായില്ല
മരണം വരെ അഭിനയിക്കണം വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു കെ.പി.എ.സി. ലളിതയുടെ ആഗ്രഹം. അതങ്ങനെ തന്നെ നടന്നുവെന്നാണ് ലളിതയെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴും പറയുന്നത്.
സ്ഫടികത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഒരാള്‍ക്ക് മാത്രം അത് കാണാനായില്ല ,അയാള്‍ അത്രത്തോളം അത് ആഗ്രഹിച്ചിരുന്നു, അത് കെപിഎസി ലളിതയായിരുന്നു. എന്തും സഹിച്ചും കൊടുത്തും മകനെ സ്‌നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു.
ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് തന്നോട് ചോദിക്കുമായിരുന്നു സ്ഫടികത്തിന്റെ പുതിയ പതിപ്പ് എപ്പോള്‍ എത്തുമെന്ന്, ഒരിക്കല്‍ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞത് ഇങ്ങനെയാണ്.മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആ കുറിപ്പ് അവസാനിപ്പിച്ചത്.
What's Your Reaction?