കമൽനാഥ് ബിജെപിയിൽ ചേർന്നേക്കും; എം.എൽ.എമാരെ ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം
കമല്‍നാഥും മകന്‍ നകുല്‍ നാഥും ബിജെപി ഉന്നതരുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. പാര്‍ട്ടി നേതൃത്വം രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനാല്‍ കമല്‍ നാഥ് മാറ്റത്തെ കുറിച്ച് ആലോചിക്കുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ മകന്‍ നകുല്‍ നാഥ് തന്റെ സോഷ്യല്‍മീഡിയ ബയോയില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയിരുന്നു.
'കമല്‍ നാഥ് ബി.ജെ.പിയിലേക്ക് മാറാന്‍ സാധ്യതയുണ്ട്, കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. കമല്‍നാഥ് രാജ്യസഭാ ടിക്കറ്റിനായി സജീവമായി ലോബിയിംഗ് നടത്തുന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്,' കോണ്‍ഗ്രസിനുള്ളിലെ വൃത്തങ്ങള്‍ പറഞ്ഞു.
കമല്‍നാഥും മകന്‍ നകുല്‍ നാഥും ബിജെപി ഉന്നതരുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച കമല്‍നാഥ് ഡല്‍ഹിയിലെത്തിയതോടെയാണ് ഊഹാപോഹങ്ങള്‍ രൂക്ഷമായത്. രാജ്യതലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടായാല്‍ ആദ്യം മാധ്യമങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
What's Your Reaction?