ആരെയും വെറുതെ വിടില്ല. ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ
ആരെയും വെറുതെ വിടില്ലെന്നും പണം തട്ടിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമായിരുന്ന ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഉണ്ണിത്താന് പറഞ്ഞത്.
കാസര്‍കോട്: ചില മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി യുഡിഎഫ് കാസര്‍കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനേല്‍പ്പിച്ച പണമാണ് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കയതെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. ചില വിദ്വാന്മാര് തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്ന് ഉണ്ണിത്താന് വ്യക്തമാക്കി.
ആരെയും വെറുതെ വിടില്ലെന്നും പണം തട്ടിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമായിരുന്ന ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഉണ്ണിത്താന് പറഞ്ഞത്. ഉണ്ണിത്താന് ആരോപണം ഉന്നയിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തിട്ടുണ്ട്, ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തു, യുഡിഎഫിന് ആവശ്യത്തിനുള്ള പൈസ കൊടുത്തു. ബൂത്തില്‍ കൊടുക്കാന്‍ തന്ന പൈസ ബൂത്തിനുള്ള പൈസയാണ്. അതൊന്നും എടുത്ത് മാറ്റാന്‍ നമ്മള് ആരെയും അനുവദിക്കില്ലെന്നും പുറത്ത് വന്ന വീഡിയോയില്‍ ഉണ്ണിത്താന് പറയുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കാസര്‍കോട് കോണ്‍ഗ്രസില്‍ നിരവധി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
രാജ്മോഹന്‍ ഉണ്ണിത്താനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പെരിയ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് നേതൃത്വത്തിന് തലവേദയായിരുന്നു. ഒരു വിവാഹ സല്‍ക്കാരത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന് ചൂണ്ടി കാട്ടിയായിരുന്നു ബാലകൃഷ്ണന് എഫ്ബിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്. ഉണ്ണിത്താനുവേണ്ടി താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നുവെന്നും ഈ രാത്രി ഈ ഒറ്റ ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ പറയുമെന്നും കെപിസിസി സെക്രട്ടറി തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ബാലകൃഷ്ണന് ഈ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ബാലകൃഷ്ണന് പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാല്‍ താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ കാസര്‍കോട്ട് ജയിച്ചാല്‍ താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ഉണ്ണിത്താന് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
What's Your Reaction?