തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

ഇത്തവണയും കോണ്‍ഗ്രസിന് ശശി തരൂരെങ്കില്‍ നേരിടാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങുമോ രാജീവിനു തന്നെ തന്നെ നറുക്കു വീഴുമെന്നാണു സൂചനകള്‍.

Feb 24, 2024 - 15:58
 0  11
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായാണ് വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം.

ഇത്തവണയും കോണ്‍ഗ്രസിന് ശശി തരൂരെങ്കില്‍ നേരിടാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങുമോ രാജീവിനു തന്നെ തന്നെ നറുക്കു വീഴുമെന്നാണു സൂചനകള്‍. മത്സരത്തെക്കുറിച്ചു പാര്‍ട്ടിയുടെ അന്തിമ തീരുമാനം വരുന്നതു വരെ പ്രതികരിക്കില്ലെന്ന നിലപാടിലാണ് ഐടി സഹമന്ത്രിയായ അദ്ദേഹം. എന്നാല്‍ ബെംഗളൂരു നഗരത്തിലെ 3 മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തൃശൂര്‍ കഴിഞ്ഞാല്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. നേരത്തേ തന്നെ ഇവിടെ നിന്ന് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖര്‍. നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തില്‍ എന്‍ ഡി എയുടെ വൈസ് ചെര്‍മാനായിരുന്നു. കഴിഞ്ഞ തവണ ബിജെപിയുടെ കുമ്മനം രാജശേഖരന്‍ 31% വോട്ടുകളാണു നേടിയത്. കോണ്‍ഗ്രസിന് 41% വോട്ടു കിട്ടി. അതിനിടെ കേരളത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിച്ചേക്കും. ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും പ്രഖ്യാപിക്കുക.

തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാര്‍ത്ഥികളായേക്കുക. ഇവര്‍ ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് എം ടി രമേശ് ആയിരിക്കും മത്സരിച്ചേക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow