കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധി ചൊവ്വാഴ്ച കോടതിയിൽ ഹാജരാകും
ഇതിനായി ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവെയ്ക്കുമെന്നാണ് വിവരം
ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയിലാണ് ഹാജരാകുക. 2018 ൽ ബംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമശം നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് മാനനഷ്ടക്കേസ് നൽകിയത്.
ഇതിനായി ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവെയ്ക്കുമെന്നാണ് വിവരം. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഇന്നലെ രാഹുൽ വയനാട്ടിലും എത്തിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രാഹുലിന്‍റെ വയനാട് സന്ദർശനം.
What's Your Reaction?