പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലുണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു
പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.
പുതുവൈപ്പ് ബീച്ചില്‍ ഉണ്ടായ അപകടത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം മൂന്ന് ആയി. ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ മൂന്നായത്. കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍( 19), എളംകുളം സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആന്റണി (19) എന്നിവരാണ് ഇന്ന് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും മരിച്ചത്. കലൂര്‍ സ്വദേശി അഭിഷേക് (22) അപകട ദിവസം തന്നെ മരിച്ചിരുന്നു.
പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഏഴ് പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അഭിഷേക് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഒപ്പമുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ബിനും മിലനും തിരയില്‍പ്പെടുന്നത്. ഇരുവരേയും രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു.
കടലില്‍ കുളിക്കാനിറങ്ങിയതിനിടെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.അല്‍ബിനെയും മിലനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്.
പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.
What's Your Reaction?