ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും കൂടരുതാത്തതെന്നുമുള്ള ജാഗ്രത പൊലീസ് പാലിക്കണം: മുഖ്യമന്ത്രി
സാബുവിന്റെ നടപടി പൊലീസ് സേനയുടെയും സര്‍ക്കാരിന്റെയും സല്‍പേരിനു കളങ്കം വരുത്തിയെന്നും ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത നടപടി ഗുരുതര അച്ചടക്കലംഘനമാണെന്നും കണ്ടെത്തിയിരുന്നു.
തൃശൂർ: ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തo കൂടരുതാത്തതെന്നുമുള്ള തികഞ്ഞ ജാഗ്രത പൊലീസ് പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യമായ പ്രവർത്തനം വേണം. ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും ഏതെന്ന ബോധ്യം പൊലീസുകാരില്‍ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂർ രാമവർമപുരത്തെ പൊലീസ് പരേഡിനു ശേഷം പ്രസംഗിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.നേരത്തേ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിനു പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെന്റ് ചെയ്തിരുന്നു.
സാബുവിന്റെ നടപടി പൊലീസ് സേനയുടെയും സര്‍ക്കാരിന്റെയും സല്‍പേരിനു കളങ്കം വരുത്തിയെന്നും ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത നടപടി ഗുരുതര അച്ചടക്കലംഘനമാണെന്നും കണ്ടെത്തിയിരുന്നു. ഡിവൈഎസ്പിക്കും പൊലീസുകാര്‍ക്കും വേണ്ടിയാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍ അങ്കമാലിയിലെ വീട്ടില്‍ വിരുന്ന് ഒരുക്കിയത്. അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ബാത്‌റൂമില്‍ ഒളിച്ചു. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ നേരത്തേതന്നെ സസ്പെന്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ് തമ്മനം ഫൈസല്‍.
What's Your Reaction?