യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തി; തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ പോലീസ് കേസെടുത്തു
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതി രാധാകൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞു.
തിരുവനന്തപുരം : യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തി തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൻമെന്റ് പോലീസാണ് കേസെടുത്ത് . ഫെബ്രുവരി മൂന്നിന് രാത്രി ബൈക്കിൽ സഞ്ചരിച്ച യുവതിക്കുനേരെ എ.കെ.ജി സെന്ററിന് സമീപത്തുവച്ച് രാധാകൃഷ്ണൻ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതി രാധാകൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. യുവതിയുമായി വാക്കേറ്റുണ്ടായതായി രാധാകൃഷ്ണന് പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ വാദം.2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് രാധാകൃഷ്ണന്. ഈ കേസില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് മറ്റൊരു ലൈംഗികാതിക്രമ കേസിലും രാധാകൃഷ്ണന് പ്രതിയാകുന്നത്. തുടർന്ന് ഇയാളെ ജോലി ചെയ്തുവന്നിരുന്ന കേരളകൗമുദി പത്രത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
ബൈക്കിലെത്തിയ മുണ്ടുടുത്തയാളാണ് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ബൈക്കിന്റെ നമ്പരും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് എകെജി സെന്ററിനു സമീപത്തെ ഏഴോളം സിസിടിവി ക്യാമറ പരിശോധിച്ചതില്‍നിന്നാണ് പ്രതി രാധാകൃഷ്ണനാണെന്ന് പൊലീസ് കണ്ടെത്തിയത്. ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞതോടെ എം രാധാകൃഷ്ണനെ പ്രതിചേർത്ത് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കന്റോന്‍മെന്റ് പൊലീസ് അറിയിച്ചു.
What's Your Reaction?