മലയാളി ഉള്‍പ്പെടെ നാല് പേര്‍; ഗഗന്‍യാനിലെ യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി യാത്രികരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

Feb 27, 2024 - 19:54
 0  6
മലയാളി ഉള്‍പ്പെടെ നാല് പേര്‍; ഗഗന്‍യാനിലെ യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മലയാളി ഉള്‍പ്പെടെ നാല് പേര്‍; ഗഗന്‍യാനിലെ യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പടെ നാലുപേരാണ് ഗഗന്‍യാത്രയുടെ ഭാഗമാകുന്നത്. പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ,അജിത് കൃഷ്ണന്‍, അങ്കത് പ്രതാപ്, ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാനിലെ യാത്രികര്‍.

തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി യാത്രികരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ ഭാഗമായി നാല് യാത്രികരും ഇന്നലെ വിഎസ്എസ്‌സിയില്‍ എത്തിയിരുന്നു.യാത്രയ്ക്കായി ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തെങ്കിലും ഇസ്രോ ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു.

പാലക്കാട് മെന്‍മാറ സ്വദേശിയായ പ്രശാന്ത് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേരുന്നത്. സുക്കോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍.

ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നരവര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ഐര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്ററിലും പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.2025 അവസാനത്തോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നത് ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്ന് കരുതുന്നു. രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ക്കു ശേഷമാകും ഗഗന്‍യാന്‍ പദ്ധതിയില്‍ മനുഷ്യനെ ഉള്‍പ്പെടുത്തുക.

What's Your Reaction?

like

dislike

love

funny

angry

sad

wow