എസ്ഡിപിഐ വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാട്; പി കെ കൃഷ്ണദാസ്
കേരള സ്റ്റോറി വിവാദം പുച്ഛിച്ചുതള്ളുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു. ദൂരദര്‍ശനില്‍ കേരള സ്റ്റോറി കാണിക്കുന്നതിനെ എതിര്‍ക്കുന്നത് രാഷ്ട്രീയമാണ്.
തിരുവനന്തപുരം: എസ്ഡിപിഐ വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാടെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കോണ്‍ഗ്രസിനു ഡബിള്‍ റോള്‍. ആത്മാര്‍ത്ഥ ഇല്ലാത്ത നിലപാട് ഇത്. ദേശീയ തലത്തിലെ തിരിച്ചടി തിരിച്ചറിഞ്ഞാണ് ഈ നിലപാട്. മുസ്ലിം ലീഗ് മധ്യസ്ഥരായുള്ള കോണ്‍ഗ്രസ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എസ്ഡിപിഐ യുഡിഎഫ് സഖ്യം തുടരും. തെക്കന്‍ ജില്ലയില്‍ അണിയറയിലും വടക്കന്‍ ജില്ലകളില്‍ അരങ്ങത്തും യുഡിഎഫ് എസ്ഡിപിഐ ബന്ധമാണ്. മതഭീകര സംഘടനയുടെ അജണ്ടയാണ് ഈ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഭരണ, പ്രതിപക്ഷ മുന്നണിയുടെ പിന്തുണ ഉണ്ടാക്കാന്‍ എസ്ഡിപിഐ ശ്രമം നടക്കുന്നു.
കേരള സ്റ്റോറി വിവാദം പുച്ഛിച്ചുതള്ളുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു. ദൂരദര്‍ശനില്‍ കേരള സ്റ്റോറി കാണിക്കുന്നതിനെ എതിര്‍ക്കുന്നത് രാഷ്ട്രീയമാണ്. രാഷ്ട്രീയം പരാമര്‍ശമുള്ള സിനിമ കാണിക്കുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെടുമോ? ഈ വിവാദം ആരെ പ്രീണിപ്പിക്കാനാണ്? മത തീവ്രവാദികളുടെ അജണ്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയുകയാണ്. ദൂരദര്‍ശന്‍ സിനിമ കാണിക്കല്‍ സ്വാഭാവിക നടപടിയാണ്. വിവാദം പുച്ഛിച്ചു തള്ളുന്നു.
കേരളത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. കണ്ണൂരിലെ ബോംബ് നിര്‍മ്മാണം അക്രമത്തിനുള്ള തയ്യാറെടുപ്പ് എന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അക്രമത്തിനു കോപ്പ് കൂട്ടുന്നു.സ്വന്തം പതാക പിടിക്കാന്‍ അഭിമാനം ഇല്ലാത്ത പാര്‍ട്ടി എന്തിനാണ് പ്രവര്‍ത്തിക്കുന്നത്? വയനാട്ടിലെ പതാക വിവാദത്തില്‍ കോണ്‍ഗ്രസ് തീരുമാനത്തിനു പിന്നില്‍ ലീഗാണ്. ലീഗ് പതാക ഒഴിവാക്കണമെങ്കില്‍ കോണ്‍ഗ്രസ് പതാക ഒഴിവാക്കാന്‍ ലീഗ് അവശ്യപ്പെട്ടു എന്നും കൃഷ്ണദാസ് ആരോപിച്ചു.
What's Your Reaction?