ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഗഗൻയാൻ ദൗത്യം മാറും, ദൗത്യ തലവൻ മലയാളിയായതിൽ അഭിമാനം; ആശംസകളർപ്പിച്ച് പിണറായി വിജയൻ

ഈ ദൗത്യം ചരിത്രവിജയമാക്കാന്‍ പ്രയത്‌നിക്കുന്ന ഐഎസ്ആര്‍ഓയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്

Feb 28, 2024 - 00:37
 0  8
ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഗഗൻയാൻ ദൗത്യം മാറും, ദൗത്യ തലവൻ മലയാളിയായതിൽ അഭിമാനം; ആശംസകളർപ്പിച്ച് പിണറായി വിജയൻ
ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഗഗൻയാൻ ദൗത്യം മാറും, ദൗത്യ തലവൻ മലയാളിയായതിൽ അഭിമാനം; ആശംസകളർപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷന് ആശംസകള്‍ അറിയിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ മാദ്ധ്യമമായ ഫേസ് ബുക്കിലൂടെയാണ് ഗഗന്‍ യാന്‍ മിഷന് അഭിവാദ്ധ്യം അര്‍പ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പോസ്റ്റ് ഇട്ടിരിക്കുന്നത്. ''ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍'' എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.

ദൗത്യത്തിന്റെ തലവന്‍ മലയാളിയായ പ്രശാന്ത് നായരായതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം എന്ന് പറയുന്ന പോസ്റ്റില്‍ ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഗഗന്‍യാന്‍ ദൗത്യം മാറുമെന്നും . ഈ ദൗത്യം ചരിത്രവിജയമാക്കാന്‍ പ്രയത്‌നിക്കുന്ന ഐഎസ്ആര്‍ഓയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്

എന്നാല്‍ ഇതിനു താഴെ വളരെ രസകരമായ കമന്റുകളാണ് വന്നു നിറയുന്നത്. മുഖ്യമന്ത്രി ഒരു കേന്ദ്ര പദ്ധതിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റ് ഇട്ടതിന്റെ ആശ്ചര്യമാണ് മിക്ക കമന്റുകളിലും ദൃശ്യമാകുന്നത്

What's Your Reaction?

like

dislike

love

funny

angry

sad

wow