‘ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കണം’; പി സി ജോര്‍ജ്ജ്
പത്തനംതിട്ട മണ്ഡലത്തിന് തന്നെ താന്‍ മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി. തന്റെ പാര്‍ലമെന്റ് മണ്ഡലം പത്തനംതിട്ടയാണ്.
പത്തനംതിട്ട: കേരളത്തെ കിഫ്ബിയിലൂടെ കടക്കെണിയിലാക്കിയത് തോമസ് ഐസക്കാണെന്ന് പി സി ജോര്‍ജ്ജ്. കേരളത്തിന് 4.5 ലക്ഷം കോടി രൂപ കടം ഉണ്ടാക്കി വച്ചു. ഇവനെ നാട്ടുകാര്‍ അടിക്കും. അലപ്പുഴക്കാരന്‍ എന്തിനാണ് പത്തനംതിട്ടയില്‍ മത്സരിക്കാന്‍ വരുന്നത് എന്ന് പി സി ജോര്‍ജ്ജ് ചോദിച്ചു. കിഫ്ബി ഇടപാട് തന്നെ കൊള്ളയാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
പത്തനംതിട്ട മണ്ഡലത്തിന് തന്നെ താന്‍ മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി. തന്റെ പാര്‍ലമെന്റ് മണ്ഡലം പത്തനംതിട്ടയാണ്. വേറൊരു മണ്ഡലത്തിലും മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വേറെ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉപദ്രവിക്കരുത് എന്ന് മറുപടി നല്‍കുമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.
ശബരിമല അയ്യപ്പന്റെ നാടാണ് പത്തനംതിട്ട. പത്തനംതിട്ടക്കാര്‍ തന്നെ പാര്‍ലമെന്റിലേക്ക് അയച്ചാല്‍ പാര്‍ലമെന്റിലെ ആദ്യ പ്രസംഗം അയ്യപ്പന് വേണ്ടിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കണം. സംസ്ഥാന സര്‍ക്കാരിന് വട്ട് തട്ടാനുള്ളതല്ല ശബരിമല ക്ഷേത്രമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ ക്രൈസ്തവരുടെ നൂറ് ശതമാനം പിന്തുണ തനിക്കായിരിക്കുമെന്നും പെന്തക്കോസ്ത് വിഭാഗം ഒറ്റക്കെട്ടായി തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
What's Your Reaction?