ഓൺലൈനിൽ പശുക്കളെ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; കർഷകന് നഷ്ടമായത് 22,000 രൂപ
സാധാരണഗതിയില്‍ പശുക്കള്‍ക്ക് ഒരു ലക്ഷം രൂപയോളമാണ് വിലവരിക. എന്നാല്‍ ഏതൊക്കെയോ ലിങ്കില്‍ ക്ലിക്ക് ചെയ്താണ് ഈ സൈറ്റിലേയ്ക്ക് എത്തിയത്.
ഡിജിറ്റല്‍ ലോകം വളുന്നതിനോടൊപ്പം അതിനുള്ളിലെ തട്ടിപ്പുകളും വര്‍ദ്ധിക്കുകയാണ്. ആദായവില്‍പ്പനയും ഇരട്ടിലാഭവും മുന്നിലേയ്‌ക്കെത്തുമ്പോള്‍ ഒരുപക്ഷേ വലിയ തട്ടിപ്പ് സംഘത്തിലേയ്ക്കാകാം ചെന്നുചാടുന്നത്. പശുക്കളെ വാങ്ങാന്‍ പണം മുടക്കിയ ക്ഷീര കര്‍ഷകനും ഇപ്പോള്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ്.
ഗുഡ്ഗാവിലെ പന്താലയില്‍ താമസിക്കുന്ന സുഖ്ബീര്‍ എന്ന 50 കാരനായ ക്ഷീരകര്‍ഷകനാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ഓഫ്ലൈന്‍ നിരക്കിനെ അപേക്ഷിച്ച് വന്‍ വിലക്കിഴിവില്‍ ഓണ്‍ലൈനില്‍ പശുക്കളെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന് പണം നഷ്ടപ്പെട്ട വിവരം മകന്‍ പര്‍വീണാണ് പുറംലോകത്തെ അറിയിച്ചത്.
സാധാരണഗതിയില്‍ പശുക്കള്‍ക്ക് ഒരു ലക്ഷം രൂപയോളമാണ് വിലവരിക. എന്നാല്‍ ഏതൊക്കെയോ ലിങ്കില്‍ ക്ലിക്ക് ചെയ്താണ് ഈ സൈറ്റിലേയ്ക്ക് എത്തിയത്. ലോഗിന്‍ ചെയ്ത ഉടന്‍തന്നെ അവര്‍ പിതാവിന്റെ വാട്‌സാപ്പിലേയ്ക്ക് പശുക്കളുടെ ഫോട്ടോ അയച്ചുതുടങ്ങി. ആദ്യം വില 35,000 രൂപ പറഞ്ഞു. നാല് പശുക്കളെ വാങ്ങാന്‍ സുഖ്ബീര്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ വീണ്ടും വിലയില്‍ മാറ്റം വന്നു.
ഇത് നിയമാനുസൃതമായ ഇടപാടാണെന്ന് വിശ്വസിച്ച് പ്രവീണിന്റെ പിതാവ് ജനുവരി 19 നും 20 നും ഇടയില്‍ മൊത്തം 22,999 രൂപയുടെ ഇടപാടുകള്‍ നടത്തി. തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍, ഓഫര്‍ വഞ്ചനയാണെന്ന് സുഖ്ബീറിന് മനസ്സിലായി. പിന്നീട് അജ്ഞാതര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 419, 420 വകുപ്പുകള്‍ പ്രകാരം പരാതി നല്‍കി. ഇത്തരം തട്ടിപ്പുകള്‍ എപ്പോഴും കരുതിയിരിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.
What's Your Reaction?