അനുമതി നിഷേധിച്ചു; ഉത്രാളിക്കാവ് പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഇല്ല
ലൈസൻസ് അനുവദിച്ചതിന് ശേഷം ഇത്തരത്തിൽ അപകടം ഉണ്ടായാൽ അത് വൻ പ്രത്യാഘാതത്തിന് കാരണമാകും എന്നാണ് കണ്ടെത്തൽ.
തൃശൂർ: ഉത്രാളിക്കാവ് പൂരത്തിന് ഇക്കുറി വെടിക്കെട്ടുണ്ടാകില്ല. വെടിക്കെട്ടിനായി ക്ഷേത്രം അധികൃതർ നൽകിയ അപേക്ഷ ജില്ല എംഡിഎം തള്ളി. വെടിക്കെട്ടിന് അനുമതി നൽകുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
ദിവസങ്ങൾക്ക് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച പടക്കംപൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചിരുന്നു. ഇതുൾപ്പെടെയുള്ള സമീപകാല സംഭവങ്ങളും പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളും ആണ് അനുമതി നിഷേധിക്കാൻ കാരണം.
ലൈസൻസ് അനുവദിച്ചതിന് ശേഷം ഇത്തരത്തിൽ അപകടം ഉണ്ടായാൽ അത് വൻ പ്രത്യാഘാതത്തിന് കാരണമാകും എന്നാണ് കണ്ടെത്തൽ. വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിൽ വരുന്ന ചെറിയ പിഴവ് പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് ജില്ലയിലെ കുണ്ടന്നൂർ, വരവൂർ എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് കതിന അപകടങ്ങളിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അതിനാൽ എക്സ്പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ.ഡി.എം അറിയിച്ചു.
What's Your Reaction?