കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ ഫ്‌ളാറ്റിലെ താമസക്കാരെന്ന് സൂചന
കുഞ്ഞിനെ വലിച്ചെറിഞ്ഞ സമയത്ത് ഇതുവഴി കടന്നുപോയ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുഞ്ഞിനെ വലിച്ചെറിയാന്‍ ഉപയോഗിച്ച കൊറിയര്‍ കവറിലെ മേല്‍വിലാസം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിലെ താമസക്കാര്‍ തന്നെയെന്ന് സൂചന. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഡിസിപി കെ സുദര്‍ശനന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കുഞ്ഞിനെ വലിച്ചെറിഞ്ഞ സമയത്ത് ഇതുവഴി കടന്നുപോയ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുഞ്ഞിനെ വലിച്ചെറിയാന്‍ ഉപയോഗിച്ച കൊറിയര്‍ കവറിലെ മേല്‍വിലാസം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് ആള്‍ത്താമസമില്ലാത്ത ഫ്‌ലാറ്റില്‍ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ 21 കുടുംബങ്ങളാണ് താമസിക്കുന്നത്. രണ്ട് ഫ്‌ലാറ്റുകളില്‍ താമസക്കാരില്ല.
നിലവിലെ താമസക്കാരില്‍ ഗര്‍ഭിണികളുണ്ടായിരുന്നില്ലെന്നാണ് ആശാ വര്‍ക്കര്‍മാര്‍ നല്‍കുന്ന വിവരം. എന്നാല്‍, ഗര്‍ഭവിവരം ഒളിച്ചുവച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്. രാവിലെ എട്ട് മണി കഴിഞ്ഞതോടെ സമീപത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. റോഡില്‍ ഒരു തുണിക്കെട്ട് കിടക്കുന്നതുകണ്ട് നോക്കുകയായിരുന്നെന്നാണ് പറഞ്ഞത്. ഫ്‌ലാറ്റില്‍ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
What's Your Reaction?