വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ; നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേർത്തു ; വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചത് റജീന
ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവ സമയത്ത് യുവതിയുടെ കൂടെയുണ്ടായിരുന്നത്. ആദ്യ ഭാര്യയിലെ മകൾ അക്യുപംഗ്ചർ വിദ്യാർത്ഥിയായിരുന്നു.
തിരുവനന്തപുരം : വീട്ടിൽ പ്രസവിക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ ആദ്യ ഭാര്യയെ പ്രതി ചേർത്തു. രണ്ടാം പ്രതിയാക്കിയാണ് ആദ്യ ഭാര്യ റജീനയെക്കെതിരെ കേസെടുത്തിരിക്കുന്നത്.വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചത് റജീനയാണ്. ഇതേ തുടർന്നാണ് ഇവരെയും പ്രതിചേർത്തത്. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവ സമയത്ത് യുവതിയുടെ കൂടെയുണ്ടായിരുന്നത്. ആദ്യ ഭാര്യയിലെ മകൾ അക്യുപംഗ്ചർ വിദ്യാർത്ഥിയായിരുന്നു. ഇവരാണ് യുവതിയുടെ പ്രസവം അക്യുപംഗ്ചറിലൂടെ എടുത്തത്. വിദഗ്ദ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഗർഭിണിയായിരുന്ന സമയത്ത് ഷമീറയെ ഒരിക്കൽപോലും ഡോക്ടറെ കാണിച്ചിരുന്നില്ല. അക്യുപംഗ്ചറിലൂടെ സുഖപ്രസവം നടക്കുമെന്ന് പറഞ്ഞാണ് ആശുപത്രിയിൽ പോകാൻ അനുവദിക്കാതെ നയാസ് യുവതിയുടെ ചികിത്സ നിഷേധിച്ചത്. ഷമീറയെ ആധുനിക ചികിത്സകൾക്ക് വിധേയയാക്കാതെ വീട്ടിൽ തന്നെ പ്രസവം നടത്തുന്നതിനായി ഭർത്താവ് നിർബന്ധിച്ചതായി സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുൻപ് ഉണ്ടായ കുഞ്ഞുങ്ങൾക്ക് വാക്സിൻ പോലും നൽകാൻ ഇയാൾ തയ്യറായില്ലെന്നാണ് ആരോഗ്യ പ്രവർത്തകരടക്കം പറയുന്നത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്യുപംഗ്ചർ ചികിത്സകൻ ഷിഹാബുദ്ദീനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
What's Your Reaction?