യുഡിഎഫ് സര്‍ക്കാര്‍ നേതാക്കളെ വേട്ടയാടാന്‍ കേസിനെ ഉപയോഗിച്ചു, ടി പി ചന്ദ്രശേഖരന്‍ വധത്തിന്‍ സിപിഐഎമ്മിന് പങ്കില്ല’; എം.വി ജയരാജന്‍

ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Feb 20, 2024 - 18:51
 0  8
യുഡിഎഫ് സര്‍ക്കാര്‍ നേതാക്കളെ വേട്ടയാടാന്‍ കേസിനെ ഉപയോഗിച്ചു, ടി പി ചന്ദ്രശേഖരന്‍ വധത്തിന്‍ സിപിഐഎമ്മിന് പങ്കില്ല’; എം.വി ജയരാജന്‍
യുഡിഎഫ് സര്‍ക്കാര്‍ നേതാക്കളെ വേട്ടയാടാന്‍ കേസിനെ ഉപയോഗിച്ചു, ടി പി ചന്ദ്രശേഖരന്‍ വധത്തിന്‍ സിപിഐഎമ്മിന് പങ്കില്ല’; എം.വി ജയരാജന്‍

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധത്തിന്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. യുഡിഎഫ് സര്‍ക്കാര്‍ നേതാക്കളെ വേട്ടയാടാന്‍ കേസിനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പി മോഹനെ വെറുതെ വിട്ടത് കോടതി ശരിവെച്ചത് പാര്‍ട്ടിക്ക് പങ്കില്ലെന്നതിന് തെളിവാണെന്നും എം വി ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. സ്ഥാനാര്‍ഥിയായി പേരുകള്‍ പലതും വരുമെന്നുംപാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. വലിയ നിയമ യുദ്ധമാണ് നടന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി മോഹനനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow