കുരച്ചത് ഇഷ്ടപ്പെട്ടില്ല ; അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ച് കൊന്നു
ഉടനെ കുടുംബം വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് നായയുമായി ആശുപത്രിയിലേക്ക് പോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം നായയെ വീട്ടുകാർക്ക് വിട്ട് നൽകി
ഇടുക്കി : അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ച് കൊന്നു. ഇടുക്കി നെടുക്കണ്ടത്താണ് സംഭവം. നായ കുരച്ചിനെ തുടർന്നുണ്ടായ പ്രകോപനത്തെ തുടർന്നായിരുന്നു ക്രൂര കൊലപാതകം. സംഭവത്തിൽ പ്രതിയും സന്യാസിയോട സ്വദേശിയുമായ രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അയൽക്കാരിയായ സഹോദരിയുടെ നായയ്ക്ക് നേരെയായിരുന്നു യുവാവിന്റെ ആക്രമണം. ഏറെ കാലമായി ഇവരുമായി രാജേഷിന് സ്വത്ത് സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിൽ പര്യവസാനിച്ചു. ഇവരുടെ ബഹളത്തിനിടെ നായ കുരയ്ക്കുകയായിരുന്നു. ഇത് കേട്ട രാജേഷ് നായയെ സമീപത്തെ പാറയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ രാജേഷ് രക്ഷപ്പെട്ടു.
ഉടനെ കുടുംബം വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് നായയുമായി ആശുപത്രിയിലേക്ക് പോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം നായയെ വീട്ടുകാർക്ക് വിട്ട് നൽകി. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു.
What's Your Reaction?