മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

ശരത് കൈയിലിരുന്ന കത്തി എടുത്ത് വീശുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബീനയുടെ ഇടത് കൈത്തണ്ട മുറിഞ്ഞു.

Mar 10, 2024 - 14:50
 0  10
മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു
മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. നെടുങ്കണ്ടം പച്ചടി മാറാത്തുകുളം ജോര്‍ജിന്റെ ഭാര്യ ബീന(38)യ്ക്കാണ് പരിക്കേറ്റത്. തടയാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ജോര്‍ജി(43)നും പരിക്കേറ്റു. സംഭവത്തില്‍ പാറയില്‍ ശരത്തിനെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം. ജോര്‍ജ് മദ്യപിച്ച് വീട്ടിലെത്തിയതില്‍ ക്ഷുഭിതയായ ബീന ഭര്‍ത്താവിനെ കൂട്ടി മദ്യപിക്കുന്നതിനെച്ചൊല്ലി ശരത്തിനെ ഫോണില്‍ വിളിച്ച് ശകാരിക്കുകയും ശേഷം ശരത്തിന്റെ വീട്ടിലെത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് ശരത് കൈയിലിരുന്ന കത്തി എടുത്ത് വീശുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബീനയുടെ ഇടത് കൈത്തണ്ട മുറിഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ബീനയെയും ഭര്‍ത്താവിനെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം ബീനയെ ശസ്ത്രക്രിയയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow