മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യം: 39 സീറ്റുകളില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്
സംസ്ഥാനത്തെ 48 സീറ്റുകളില്‍ 39 എണ്ണത്തിലും ധാരണയായതായാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനചര്‍ച്ചയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 48 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 39 മണ്ഡലങ്ങളില്‍ ധാരണയായെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ ശിവസേന (യു.ബി.ടി.)യും ശരദ് പവാറിന്റെ എന്‍.സി.പിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണിത്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഉദ്ധവിനെ നേരിട്ട് വിളിച്ച് സംസാരിച്ചു. അതേസമയം, ഏതൊക്കെ മണ്ഡലങ്ങളില്‍ ആര് മത്സരിക്കും എന്ന് വ്യക്തമായിട്ടില്ല.
സംസ്ഥാനത്തെ 48 സീറ്റുകളില്‍ 39 എണ്ണത്തിലും ധാരണയായതായാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് ഒമ്പത് സീറ്റുകളിലേക്കുള്ള ചര്‍ച്ച തുടരുകയാണ്. എന്നാല്‍, ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. നേരത്തെ, ഫെബ്രുവരി 22-ന് മുംബൈയില്‍ നിശ്ചയിച്ചിരുന്ന യോഗം മുതിര്‍ന്ന നേതാക്കളുടെ തിരക്കുകള്‍ കാരണം 27-ലേക്ക് മാറ്റിയിരുന്നു. ഈ യോഗത്തിന് പിന്നാലെ വിഷയത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
What's Your Reaction?