'ഞാനും ആമീറുമായി ഒരിക്കലും വഴക്കിട്ടിട്ടില്ല'; വേർപിരിയലിനെ കുറിച്ച് മനസ് തുറന്ന് കിരൺ

'വിവാഹിതരായ എല്ലാവരും നിങ്ങളോട് വിവാഹം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പറയും. അത് ഒരു പരിധിവരെ ശരിയുമാണ്.

Feb 25, 2024 - 17:37
 0  14
'ഞാനും ആമീറുമായി ഒരിക്കലും വഴക്കിട്ടിട്ടില്ല'; വേർപിരിയലിനെ കുറിച്ച് മനസ് തുറന്ന് കിരൺ
'ഞാനും ആമീറുമായി ഒരിക്കലും വഴക്കിട്ടിട്ടില്ല'; വേർപിരിയലിനെ കുറിച്ച് മനസ് തുറന്ന് കിരൺ

കിരണ്‍ റാവു തന്റെ അടുത്ത സംവിധാന സംരംഭത്തിന്റെ തിരക്കുകളിലാണ്.  കിരണിന്റെ ഏറ്റവും പുതിയ ചിത്രം 'ലാപത ലേഡീസ്' മാര്‍ച്ച് 1ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. അടുത്തിടെ പൂജ തല്‍വാറുമായുള്ള അഭിമുഖത്തിനിടെ കിരണ്‍ ആമിറുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

ഞങ്ങള്‍ തമ്മില്‍ ഇന്നും അടുപ്പമുണ്ടെന്നും ജീവിതത്തില്‍ ഒരിക്കലും വഴക്കിട്ടിട്ടില്ലെന്നും പറഞ്ഞാണ് സംവിധായക അമീര്‍ ഖാനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്. വേര്‍പിരിഞ്ഞതിന് ശേഷം ആമിറിനൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആമിറിന്റെ പ്രൊഡക്ഷന്‍ തന്റെ പ്രോജക്റ്റിനെ പിന്തുണക്കുന്നതായി അവര്‍ വ്യക്തമാക്കി. 

''വിവാഹിതരായ എല്ലാവരും നിങ്ങളോട് വിവാഹം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പറയും. അത് ഒരു പരിധിവരെ ശരിയുമാണ്. എനിക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കിടയിലും അതുണ്ടാവും. എന്നാവലിന്നുവരെ ഞാനും ആമിറും വഴക്കിട്ടിട്ടില്ല. അത് വളരെ വിചിത്രമാണ്. ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്, പക്ഷേ ഞങ്ങള്‍ അതേത്തുടര്‍ന്ന് വഴക്കുകളിലേയ്ക്ക് എത്താറില്ല. ഇരുവരും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്നും സംവിധായക കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ വളരെയധികം പരസ്പരം ബഹുമാനിച്ചിരുന്ന വ്യക്തികളാണെന്ന് ഞാന്‍ കരുതുന്നു. അത് മറ്റൊരാളെ ബോധ്യപ്പെടുത്തേണ്ടതില്ല. ഞങ്ങളുടെ ബന്ധം ഇങ്ങനെയാണ്. അതംഗീകരിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും തയ്യാറായി. ഈ വിവാഹത്തില്‍ ഉണ്ടായിരുന്നതിന്റെ ഒരു ഗുണം അതാണെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു. 

 അതേസമയം, 2010-ല്‍ പുറത്തിറങ്ങിയ 'ധോഭി ഘട്ട്' എന്ന ചിത്രത്തിന് ശേഷം കിരണ്‍ റാവുവിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 'ലാപത ലേഡീസ്'. അവളുടെ രണ്ടാമത്തെ ചിത്രം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും . നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്‍ത്ര, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം എന്നിവരും ചിത്രത്തിലെ അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow