'ഞാൻ മലാലയല്ല, എൻ്റെ രാജ്യത്ത് സുരക്ഷിതയാണ്; കശ്മീരി ആക്ടിവിസ്റ്റിൻ്റെ യുകെ പ്രസംഗം വെെറലാകുന്നു

2012ല്‍ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള താലിബാന്‍ നിരോധനം ലംഘിച്ചതിന് മലാല യൂസഫ്സായിയെ താലിബാന്‍ തോക്കുധാരിയുടെ തലയില്‍ വെടിവച്ചു സാരമായി പരിക്കേല്‍പ്പിച്ചിരുന്നു.

Feb 23, 2024 - 22:58
 0  8
'ഞാൻ മലാലയല്ല, എൻ്റെ രാജ്യത്ത് സുരക്ഷിതയാണ്; കശ്മീരി ആക്ടിവിസ്റ്റിൻ്റെ യുകെ പ്രസംഗം വെെറലാകുന്നു
'ഞാൻ മലാലയല്ല, എൻ്റെ രാജ്യത്ത് സുരക്ഷിതയാണ്; കശ്മീരി ആക്ടിവിസ്റ്റിൻ്റെ യുകെ പ്രസംഗം വെെറലാകുന്നു


'ഞാന്‍ ഒരു മലാല യൂസഫ്സായി അല്ല. ഞാന്‍ ഒരു മലാല യൂസഫ്സായി അല്ല, കാരണം എനിക്ക് ഒരിക്കലും എന്റെ മാതൃരാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടിവരില്ല,' ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് കശ്മീരി ആക്ടിവിസ്റ്റ് യാന മിര്‍ പ്രഖ്യാപിച്ചു. 'ഞാന്‍ സ്വതന്ത്രയാണ്, എന്റെ രാജ്യമായ ഇന്ത്യയില്‍, ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ എന്റെ വീട്ടില്‍ ഞാന്‍ സുരക്ഷിതയാണ്,' കശ്മീരിലെ ആദ്യത്തെ വനിതാ വ്‌ലോഗര്‍ എന്ന് സ്വയം വിളിക്കുന്ന യാന മിര്‍ കൂട്ടിച്ചേര്‍ത്തു.

2012ല്‍ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള താലിബാന്‍ നിരോധനം ലംഘിച്ചതിന് മലാല യൂസഫ്സായിയെ താലിബാന്‍ തോക്കുധാരിയുടെ തലയില്‍ വെടിവച്ചു സാരമായി പരിക്കേല്‍പ്പിച്ചിരുന്നു. ആക്രമണത്തിന് ശേഷം മലാല ഇംഗ്ലണ്ടിലേക്ക് താമസം മാറുകയും പിന്നീട് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ചേരുകയും ചെയ്തു. 2014-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകുമ്പോള്‍ മലാലയുടെ പ്രായം 17 വയസ്സായിരുന്നു.

'പക്ഷേ, മലാല യൂസഫ്സായി, എന്റെ രാജ്യത്തെ, പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന എന്റെ മാതൃരാജ്യത്തെ 'അടിച്ചമര്‍ത്തപ്പെട്ടവര്‍' എന്ന് വിളിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. ഇന്ത്യന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരിക്കലും താല്‍പ്പര്യപ്പെടാത്ത സോഷ്യല്‍ മീഡിയയിലെയും വിദേശ മാധ്യമങ്ങളിലെയും അത്തരം 'ടൂള്‍കിറ്റ് മെംബേഴ്‌സിനെ' ഞാന്‍ എതിര്‍ക്കുന്നു. അവിടെ നിന്ന് അടിച്ചമര്‍ത്തലിന്റെ കഥകള്‍ കെട്ടിച്ചമയ്ക്കുന്നു,'' യാന മിര്‍ പറഞ്ഞു.

'മതത്തിന്റെ പേരില്‍ ഇന്ത്യക്കാരെ ധ്രുവീകരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളെ തകര്‍ക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല', യാന മിര്‍ കൂട്ടിച്ചേര്‍ത്തു, 'പാകിസ്ഥാനിലും യുകെയിലും താമസിക്കുന്ന ഞങ്ങളുടെ കുറ്റവാളികള്‍ എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' അവര്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ യൂത്ത് സൊസൈറ്റിയുമായി ബന്ധമുള്ള യാന മിര്‍, ജമ്മു കശ്മീര്‍ സ്റ്റഡി സെന്റര്‍ യുകെ (ജെകെഎസ്സി) ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ സംഘടിപ്പിച്ച 'സങ്കല്‍പ് ദിവസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow