കരമനയിലെ 23 കാരൻ്റെ അതിദാരുണമായ കൊലപാതകം; പ്രതികളായ നാലുപേരെ തിരിച്ചറിഞ്ഞു
തിരഞ്ഞെടുപ്പ് ദിവസം വൈകീട്ട് പാപ്പനംകോട്ടെ ബാറില്‍ അഖിലും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു.
തിരുവനന്തപുരം കരമനയില്‍ 23 വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നവരെ തിരിച്ചറിഞ്ഞെു. അഖില്‍, അനീഷ്, സുമേഷ്, വിനീഷ് രാജ് എന്നിവരാണ് പ്രതികള്‍. മൂന്ന് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഒരാള്‍ വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നും പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തെന്നും ഡിസിപി പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിവസം വൈകീട്ട് പാപ്പനംകോട്ടെ ബാറില്‍ അഖിലും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. എതിര്‍ സംഘത്തിലെ ആളുകളെ അഖില്‍ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം എതിര്‍സംഘത്തില്‍പ്പെട്ടയാളുകള്‍ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു
അഖിലിനെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നു. കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാന്‍ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കരമന സ്വദേശി അഖിലിനെ കാറിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. വെമ്പായത്ത് മീന്‍ കച്ചവടം നടത്തിവരികയായിരുന്നു അഖില്‍.
അഖിലിനെ തലയോട്ടി പിളര്‍ന്ന നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. മുന്‍കൂട്ടി ആലോചിച്ചുള്ള ആസൂത്രിത കൊലപാതകമാണ്. കുറ്റവാളികള്‍ ഹോളോബ്രിക്‌സ് ഉള്‍പ്പെടെ തങ്ങളുടെ പക്കല്‍ കരുതിയിരുന്നു.
കരമന അനന്തു വധക്കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. കരമനയിലെ കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഈ സംഭവത്തെ കാണുന്നതെന്നും പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?