കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു, ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ല; നര്‍ത്തകി സത്യഭാമ
പതിനഞ്ച് കൊല്ലത്തിലേറെയായി മോഹിയാട്ട രംഗത്ത് അധ്യാപകനായും നര്‍ത്തകനായും പ്രതിഭ തെളിയിച്ച വ്യക്തിയാണ് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്.
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് നര്‍ത്തകി സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നല്‍കി. ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും സത്യഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പതിനഞ്ച് കൊല്ലത്തിലേറെയായി മോഹിയാട്ട രംഗത്ത് അധ്യാപകനായും നര്‍ത്തകനായും പ്രതിഭ തെളിയിച്ച വ്യക്തിയാണ് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍. നര്‍ത്തകി സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും വിവാദ പരാമര്‍ശത്തില്‍ അവര്‍ ഉറച്ചു നിന്നു. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളും വ്യാപകമായ സാഹചര്യത്തിലാണ് അവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
What's Your Reaction?