പാട്ടിന്റെ ഫയല്‍ മാറിപ്പോയത്, കേന്ദ്രത്തില്‍ അഴിമതിയില്ല ; പദയാത്രാ പ്രചാരണ ഗാന വിവാദത്തില്‍ ന്യായീകരണം
പാട്ടിന്റെ ഫയല്‍ മാറിപ്പോവുകയെന്നതൊക്കെ ആര്‍ക്കും സംഭവിക്കാവുന്ന മനുഷ്യസഹജമായ തെറ്റല്ലേയെന്ന് യുവരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി: കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ പദയാത്രാ പ്രചാരണ ഗാനം പുറത്ത് വന്നതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതൃത്വം. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലാണ് ഗാനത്തിലെ ഏകാനും വരികള്‍. സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബിജെപി കേരള ഇന്റലകച്വല്‍ സെല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍. മാനുഷികമായ ചില പിഴവുകളെ അവഗണിച്ച് വിടാനും പഠിക്കണമെന്ന് യുവരാജ് ഗോകുല്‍ ന്യായീകരിച്ചു.
പാട്ടിന്റെ ഫയല്‍ മാറിപ്പോവുകയെന്നതൊക്കെ ആര്‍ക്കും സംഭവിക്കാവുന്ന മനുഷ്യസഹജമായ തെറ്റല്ലേയെന്ന് യുവരാജ് ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്രത്തില്‍ അഴിമതിയില്ല എന്ന് പ്രതിപക്ഷത്തിന് പോലും അറിയാവുന്നത് കൊണ്ടാണ് ആ പാട്ട് കേട്ട് അവര് പോലും ഞെട്ടിപ്പോയതെന്നും യുവരാജ് ഗോകുല്‍ ന്യായീകരിച്ചു.
‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരികള്‍. സംഭവത്തില്‍ ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എസ് സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതിനിടെയായിരുന്നു പ്രചാരണ ഗാനത്തിലും അബദ്ധം പറ്റിയത്.
What's Your Reaction?