2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല : കെ. സുരേന്ദ്രന്
കേരളത്തില്‍ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്ബ് എന്‍.ഡി.എയുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള തീരുമാനം വരും.
ഡല്‍ഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വ്യക്തിപരമായ തീരുമാനമാണിതെന്നും പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നാല്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തില്‍ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്ബ് എന്‍.ഡി.എയുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള തീരുമാനം വരും. ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. ഘടകക്ഷികളുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകളേ ബാക്കിയുള്ളൂ.
ദേശീയ കൗണ്‍സില്‍ യോഗം കഴിഞ്ഞയുടനെ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ഡല്‍ഹിയിലേക്ക് കൈമാറും. മികച്ച സ്ഥാനാര്‍ഥികളെയാണ് എല്ലാ മണ്ഡലത്തിലേക്കും പരിഗണിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ ചര്‍ച്ചാവിഷയം. ജനങ്ങളെ സംബന്ധിച്ച് അവര്‍ മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് വരികയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച കെ.സുരേന്ദ്രന് മൂന്നാമതെത്തിയെങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടിയിരുന്നു.
What's Your Reaction?