മോദിക്ക് ചരിത്രമറിയില്ല, ഭിന്നിപ്പിൻ്റെ രാഷ്ട്രീയം ബിജെപിയുടേത്; ലീഗ് പരാമർശത്തിൽ ജയറാം രമേശ്
സ്വാതന്ത്ര്യസമര കാലത്ത് മുസ്ലീം ലീഗിൽ ഉണ്ടായിരുന്ന അതേ ചിന്തയാണ് കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.
ഡൽഹി: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിമർശനങ്ങളിൽ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിക്ക് ചരിത്രമറിയില്ലെന്നും ഭിന്നിപ്പിൻ്റെ രാഷ്ട്രീയം പയറ്റുന്നത് ബിജെപിയാണെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസിൻ്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ മുസ്ലീം ലീഗിൻ്റെ മുദ്രയെന്നാണ് മോദി വിശേഷിപ്പിച്ചത്.
ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളിൽ നിന്നും അഭിലാഷങ്ങളിൽ നിന്നും കോൺഗ്രസ് പൂർണ്ണമായും വേർപെട്ടുവെന്നായിരുന്നു കോൺഗ്രസ് പ്രകടനപത്രികയോടുള്ള മോദിയുടെ പ്രതികരണം. സ്വാതന്ത്ര്യസമര കാലത്ത് മുസ്ലീം ലീഗിൽ ഉണ്ടായിരുന്ന അതേ ചിന്തയാണ് കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.
What's Your Reaction?