കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ജീവമാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

ക്രമസമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

Feb 25, 2024 - 19:04
 0  5
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ജീവമാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ജീവമാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

ര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ജീവമാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ ഹരിയാനയിലെ 7 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങളാണ് പുനസ്ഥാപിച്ചത്. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളായിരുന്നു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

മൂന്നംഗ കേന്ദ്രമന്ത്രിമാര്‍ നടത്തിയ അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ച പരാജയമായിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമം കൊണ്ടുവരുന്നതില്‍ ഉറപ്പു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ സമരവുമായി മുന്നോട്ടുപോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 11 മുതല്‍ അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ എന്നിവിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്.എം.എസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരു

What's Your Reaction?

like

dislike

love

funny

angry

sad

wow