ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫ്രീ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ് ആര്‍ടിഎ
ഏപ്രില്‍ എട്ടിനാണ് റമദാന്‍ 29. അതിനാല്‍ സാധാരണ നോ-പേ പാര്‍ക്കിംഗ് ദിവസമായ ഏപ്രില്‍ ഏഴ് മുതല്‍ ജനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ആസ്വദിക്കാനാകും.
ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫ്രീ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ് ആര്‍ടിഎ. ദുബായിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിംഗുകളും റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ശവ്വാല്‍ നാലിന് നിരക്കുകള്‍ പുനഃരാരംഭിക്കുമെന്നും അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. ഞായറാഴ്ചകളില്‍ പാര്‍ക്കിംഗ് എപ്പോഴും സൗജന്യമായതിനാല്‍ തുടര്‍ച്ചയായി ആറ് ദിവസത്തെ സൗജന്യ പാര്‍ക്കിംഗ് ആണ് ലഭിക്കാന്‍ പോകുന്നത്.
റമദാന്‍ 29മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. റമദാന്‍ 29 എന്ന് പറയുന്നത് തിങ്കളാഴ്ചയാണ്, അന്ന് ശവ്വാല്‍ മാസപിറവി കാണുകയാണെങ്കില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഫ്രീ പാര്‍ക്കിങ് ലഭിക്കും. ഏപ്രില്‍ എട്ടിനാണ് റമദാന്‍ 29. അതിനാല്‍ സാധാരണ നോ-പേ പാര്‍ക്കിംഗ് ദിവസമായ ഏപ്രില്‍ ഏഴ് മുതല്‍ ജനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ആസ്വദിക്കാനാകും. തിങ്കളാഴ്ച മാസപ്പിറവി കാണുകയാണെങ്കില്‍ റമദാന്‍ മാസത്തിന്റെ അവസാന ദിവസമായിരിക്കും. അങ്ങനെയെങ്കില്‍ ഏപ്രില്‍ ഒന്‍പതിന് ചൊവ്വാഴ്ചയാകും ചെറിയ പെരുന്നാള്‍. തിങ്കളാഴ്ച മാസപ്പിറ കണ്ടില്ലെങ്കില്‍ വിശുദ്ധ റമദാന്‍ മാസം 30 ദിവസം പൂര്‍ത്തീകരിക്കും. ചൊവ്വാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഫ്രീ പാര്‍ക്കിങ് ലഭിക്കും. റമദാന്‍ 28 ഞായറാഴ്ച ആയതിനാല്‍ ആറ് ദിവസത്തെ ഫ്രീ പാര്‍ക്കിംഗായിരിക്കും ലഭിക്കുക.
ഈദ് അവധി ദിവസങ്ങളില്‍ എല്ലാ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും അടച്ചിടും. എന്നിരുന്നാലും, ഉം റമൂല്‍, ദെയ്റ, ബര്‍ഷ, അല്‍ കിഫാഫ് കേന്ദ്രങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ സെന്ററുകള്‍, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവ സാധാരണ പോലെ 24/7 പ്രവര്‍ത്തിക്കും. ചെറിയ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് പൊതുഗതാഗത സമയക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 6 ന് രാവിലെ 5മണി മുതല്‍ പുലര്‍ച്ചെ 1മണി വരെയായിരിക്കും ദുബായ് മെട്രോ സര്‍വീസ് നടത്തുക. ഏപ്രില്‍ 7 ഞായറാഴ്ച രാവിലെ 8മണി മുതല്‍ പുലര്‍ച്ചെ 1മണിവരേയും ഏപ്രില്‍ 8-13 തിങ്കള്‍ മുതല്‍ ശനി വരെ 8മണി മുതല്‍ 12മണിവരേയും ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 8മണി മുതല്‍ 12മണി വരെയുമാണ് ദുബായ് മെട്രോ പ്രവര്‍ത്തിക്കുക.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 6 മുതല്‍ ഒരു മണി വരേയും ഞായറാഴ്ച രാവിലെ 9 മുതല്‍ ഒരുമണി വരേയും ദുബായ് ട്രാം സര്‍വീസ് നടത്തും. ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് ദുബായ് ബസുകളുടെയും ഇന്റര്‍സിറ്റി ബസുകളുടെയും പ്രവര്‍ത്തന സമയത്തില്‍ ക്രമീകരണമുണ്ടാകും. യാത്രക്കാര്‍ക്ക് ആര്‍ടിഎയുടെ ആപ്പില്‍ പുതുക്കിയ മെട്രോയും മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സമയവും പരിശോധിക്കാവുന്നതാണ്.
What's Your Reaction?