കർഷക സമരം: കേന്ദ്രവുമായുള്ള ചർച്ച ഇന്ന്, ഹരിയാനയിൽ ഇന്റർനെറ്റ് ഉപരോധം നീട്ടി

പഞ്ചാബിന്റെ ഹരിയാന അതിര്‍ത്തിയിലുള്ള ശംഭു, ഖനൗരി പോയിന്റുകളിലാണ് കര്‍ഷകര്‍ താമസിക്കുന്നത്.

Feb 18, 2024 - 12:20
 0  6
കർഷക സമരം: കേന്ദ്രവുമായുള്ള ചർച്ച ഇന്ന്, ഹരിയാനയിൽ ഇന്റർനെറ്റ് ഉപരോധം നീട്ടി
കർഷക സമരം: കേന്ദ്രവുമായുള്ള ചർച്ച ഇന്ന്, ഹരിയാനയിൽ ഇന്റർനെറ്റ് ഉപരോധം നീട്ടി

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നാലാംവട്ട ചര്‍ച്ച ഇന്ന്. വൈകുന്നേരം ആറ് മണിക്ക് ചണ്ഡീഗഡിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ഡ, പിയൂഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചര്‍ച്ചയില്‍ ഉണ്ടാകും. കേന്ദ്ര മന്ത്രിമാരുമായി നടന്ന കഴിഞ്ഞ മൂന്ന് ചര്‍ച്ചകളും പരാജയമായിരുന്നു. 

ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഫെബ്രുവരി 19 വരെ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അതേസമയം പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചെങ്കിലും സുരക്ഷാ സേന അവരെ തടയുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പഞ്ചാബിന്റെ ഹരിയാന അതിര്‍ത്തിയിലുള്ള ശംഭു, ഖനൗരി പോയിന്റുകളിലാണ് കര്‍ഷകര്‍ താമസിക്കുന്നത്.

അതേസമയം  ഡല്‍ഹി ചലോ മാര്‍ച്ചില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ക്കുമേല്‍ കനത്ത സമ്മര്‍ദ്ദം തുടരുകയാണ്.ഏത് പ്രതിസന്ധിയും അവഗണിച്ച് മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കര്‍ഷക നീക്കം. 202021 ലെ കര്‍ഷക പ്രതിഷേധത്തിന്റെ അതേ ചൂടിലേയ്ക്കാണ് ഇപ്പോഴത്തെ പ്രതിഷേധവും എത്തുന്നത്. കേന്ദ്രവുമായുള്ള അനിശ്ചിതത്വ ചര്‍ച്ചകളെ തുടര്‍ന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് ഡല്‍ഹി ചലോ മാര്‍ച്ച് നയിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow