ആനയുടെ സാന്നിധ്യം അറിയിച്ചിട്ടും വനപാലകർ സ്ഥലത്തെത്തിയില്ല; നാട്ടുകാരുടെ പ്രതിഷേധം
വിവരമറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്ത് എത്തിയില്ല. ഇതാരോപിച്ച് മേഖലയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്.
മാനന്തവാടി: വയനാട് പാക്കത്തെ കാട്ടാന ആക്രമണത്തില്‍ കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍. ആനയുടെ സാന്നിധ്യം അറിഞ്ഞ സമയത്ത് തന്നെ വനപാലകരെ വിവരം അറിയിച്ചിരുന്നതായാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. വിവരമറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്ത് എത്തിയില്ല. ഇതാരോപിച്ച് മേഖലയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്.
കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ ഈ വര്‍ഷം മാത്രം മൂന്ന് മരണങ്ങള്‍ സംഭവിച്ചു. മൂന്നാമത്തെ മരണമാണ് പോളിന്റേത്. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?