പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോർട്ട് നൽകും
കേസിൽ അടുത്തയാഴ്ച ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രവും സമർപ്പിക്കും.
പുരാവസ്തു തട്ടിപ്പിലെ വഞ്ചന കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോർട്ട് നൽകും. ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ റസ്റ്റം റിപ്പോർട്ട് നൽകുക. കേസിൽ അടുത്തയാഴ്ച ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രവും സമർപ്പിക്കും.
മോൺസൻ മാവുങ്കലിന് നൽകിയെന്ന് പറയുന്ന 10 കോടിയിൽ 1.22 കോടിയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ മാത്രമാണ് പരാതിക്കാർ ഇതുവരെ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബാക്കി തുക ഹവാല പണം ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 6 പരാതിക്കാരിൽ നിന്ന് 10 കോടി രൂപ മോൺസൺ വാങ്ങിയെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
What's Your Reaction?