ലോക്‌സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും

പാര്‍ട്ടി മത്സരിക്കുന്ന നാല് സീറ്റുകളില്‍ തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളില്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഇതുവരെയുമായിട്ടില്ല.

Feb 22, 2024 - 17:19
 0  5
ലോക്‌സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പ്; മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കിനല്‍കാന്‍ ജില്ലാ കൗണ്‍സിലുകള്‍ ചേരാന്‍ ഇന്നത്തെ സംസ്ഥാന എക്‌സിക്യൂട്ടിവ് നിര്‍ദ്ദേശം നല്‍കും.തിരുവനന്തപുരം മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രനോടൊപ്പം മന്ത്രി ജി ആര്‍ അനിലിനെയും പരിഗണിക്കുന്നുണ്ട്. സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതിന് പിന്നാലെയാണ് സിപിഐയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്നത്.

പാര്‍ട്ടി മത്സരിക്കുന്ന നാല് സീറ്റുകളില്‍ തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളില്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഇതുവരെയുമായിട്ടില്ല. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്റെ പേര് പരിഗണിച്ചിരുന്നു പക്ഷെ അദ്ദേഹം വഴങ്ങിയിട്ടില്ല. ഇപ്പോള്‍ മന്ത്രി ജി ആര്‍ അനിലിന്റെ പേരാണ് സജീവം. തൃശൂരില്‍ വി എസ് അനില്‍കുമാറും മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും സ്ഥാനാര്‍ത്ഥിയാകും.

ജില്ലകളില്‍ നിന്ന് മൂന്നംഗ സാധ്യതാ പട്ടിക സ്വീകരിച്ച് സംസ്ഥാന നേതൃയോഗങ്ങള്‍ ചര്‍ച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുന്നതാണ് പാര്‍ട്ടിയുടെ രീതി. ഇതുപ്രകാരം ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് പട്ടിക തയാറാക്കി നല്‍കാന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് നിര്‍ദ്ദേശം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow