കരിമ്പ് കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ; വില ക്വിൻ്റലിന് 340 രൂപയായി ഉയർത്തി

Feb 22, 2024 - 17:29
 0  5
കരിമ്പ് കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ; വില ക്വിൻ്റലിന് 340 രൂപയായി ഉയർത്തി
കരിമ്പ് കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ; വില ക്വിൻ്റലിന് 340 രൂപയായി ഉയർത്തി

ന്യൂഡല്‍ഹി: 2024-25 വര്‍ഷത്തെ സീസണില്‍ പഞ്ചസാര ഫാക്ടറികള്‍ കരിമ്പിന് നല്‍കേണ്ട ന്യായവും ലാഭകരവുമായ വില ക്വിന്റലിന് 340 രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചസാര മില്ലുകള്‍ കര്‍ഷകര്‍ക്ക് കരിമ്പിന്റെ ന്യായവും ലാഭകരവുമായ വില ഉറപ്പാക്കുന്നതിന് 2024 ഒക്ടോബര്‍ 1 മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ വരാനിരിക്കുന്ന കരിമ്പ് സീസണില്‍ വില നിശ്ചയിക്കാന്‍ തീരുമാനിച്ചു,''

2024-25 വര്‍ഷത്തേക്ക് ക്വിന്റലിന് 340 രൂപയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു, ഇത് മുന്‍വര്‍ഷത്തെ 25 രൂപ അധികമാണ് മുന്‍വര്‍ഷം 315 രൂപയായിരുന്നു കരിമ്പിന്റെ ''ന്യായവും ലാഭകരവുമായ'' വില , അത് ഈ വര്‍ഷം ക്വിന്റലിന് 340 രൂപയായി ഉയര്‍ന്നു. കേന്ദ്രമന്ത്രി അനുരാഗ്. ഠാക്കൂര്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വിശദീകരണ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം 5 കോടിയിലധികം കരിമ്പ് കര്‍ഷകര്‍ക്കും (കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ) പഞ്ചസാര മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്കും പ്രയോജനം ചെയ്യും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നരേന്ദ്ര മോദിയുടെ മോദി ഗ്യാരണ്ടിയുടെ പൂര്‍ത്തീകരണം ഇത് വീണ്ടും സ്ഥിരീകരിക്കുന്നു,'' സര്‍ക്കാര്‍ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow