ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം താരങ്ങള്‍ ഐപിഎല്ലിന് നല്‍കുന്നു; താരങ്ങള്‍ക്ക് ബിസിസിഐ മുന്നറിയിപ്പ്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിസ്ഥാനം ആഭ്യന്തര ക്രിക്കറ്റാണ്. ബിസിസിഐയുടെ കാഴ്പ്പാടില്‍ ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ച് ഒരിക്കലും മോശം കാഴ്ചപ്പാടില്ല.
ഡല്‍ഹി: ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യന്‍ ടീം സെലക്ഷന് പ്രധാന മാനദണ്ഡമാണെന്ന് താരങ്ങള്‍ക്ക് അയച്ച കത്തില്‍ ബിസിസിഐ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ പ്രാധാന്യം താരങ്ങള്‍ ഐപിഎല്ലിന് നല്‍കുന്നുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് വിമര്‍ശനവുമായി ബിസിസിഐ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിസ്ഥാനം ആഭ്യന്തര ക്രിക്കറ്റാണ്. ബിസിസിഐയുടെ കാഴ്പ്പാടില്‍ ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ച് ഒരിക്കലും മോശം കാഴ്ചപ്പാടില്ല. എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് അവരുടെ മികവ് തെളിയിക്കണം. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ കരുത്ത് നിലനിര്‍ത്താനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
ഇഷാന്‍ കിഷാന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ രഞ്ജി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ വീണ്ടും മുന്നറിയിപ്പുമായി രം?ഗത്തെത്തിയിരിക്കുന്നത്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍ എന്നിവരും രഞ്ജി ട്രോഫി മത്സരങ്ങള്‍ ഒഴിവാക്കുന്നത് ഐപിഎല്ലിന് വേണ്ടി ശാരീരിക ക്ഷമത നിലനിര്‍ത്താനാണെന്നും ബിസിസിഐ നിരീക്ഷിക്കുന്നു.
What's Your Reaction?