പാകിസ്താനിലെ അധോലോക നായകൻ അമീർ ബാലജ് ടിപ്പുവിനെ അജ്ഞാതർ വെടിവച്ചു കൊന്നു
പ്പുവിന്റെ നെഞ്ചിൽ നാല് വെടിയുണ്ടകൾ ഏറ്റതായും അമിത രക്തസ്രാവം ഉണ്ടായതായും ഡോക്ടർമാർ വ്യക്തമാക്കി .
ലാഹോർ: പാകിസ്താനിലെ അധോലോക നായകൻ അമീർ ബാലജ് ടിപ്പുവിനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി . ഞായറാഴ്ച ചുങ് ഏരിയയിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് ടിപ്പുവിന് അജ്ഞാതരുടെ വെടിയേറ്റത് . ടിപ്പുവിന് നേരെ അക്രമി വെടിയുതിർത്തതായും , മറ്റ് മൂന്ന് അതിഥികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അജ്ഞാതനായ അക്രമിയെ വെടിവെയ്ക്കാൻ ടിപ്പുവിന്റെ കൂട്ടാളികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല . തുടർന്ന് ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ടിപ്പു അദ്ദേഹം മരണത്തിന് കീഴടങ്ങി. ടിപ്പുവിന്റെ നെഞ്ചിൽ നാല് വെടിയുണ്ടകൾ ഏറ്റതായും അമിത രക്തസ്രാവം ഉണ്ടായതായും ഡോക്ടർമാർ വ്യക്തമാക്കി . പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) വിട്ട ശേഷം ടിപ്പു അടുത്തിടെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ)-ൽ ചേർന്നതായി പറയപ്പെടുന്നു.
പാകിസ്താനിലെ ഏറ്റവും സ്വാധീനവും ഭയവും ഉള്ള വ്യക്തികളിൽ ഒരാളായാണ് ടിപ്പുവിനെ കണക്കാക്കുന്നത് . പിതാവ് ടിപ്പു ട്രക്കൻവാല എന്ന ആരിഫ് അമീറും 2010-ൽ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിൽ വെച്ച് മാരകമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
What's Your Reaction?