വയനാട്ടില്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം; മുഖത്തും നെഞ്ചിലും കത്രികകൊണ്ട് കുത്തി
ശബരീനാഥ് മൂലങ്കാവ് സ്കൂളിൽ പുതുതായി ചേർന്ന വിദ്യാർഥിയാണെന്നാണ് വിവരം. അതിനാൽ സംഭവം റാഗിങിന്റെ ഭാഗമാണോ എന്നാണ് സംശയം.
കൽപറ്റ: മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരീനാഥിന് സഹപാഠികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്ക്. മുഖത്തും നെഞ്ചിലും കത്രികകൊണ്ട് കുത്തുകയായിരുന്നു. ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം എന്താണെെന്ന് വ്യക്തമല്ല.
ശബരീനാഥ് മൂലങ്കാവ് സ്കൂളിൽ പുതുതായി ചേർന്ന വിദ്യാർഥിയാണെന്നാണ് വിവരം. അതിനാൽ സംഭവം റാഗിങിന്റെ ഭാഗമാണോ എന്നാണ് സംശയം. ഒമ്പതാം ക്ലാസ് വിദ്യാർഥികളും അക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. സംഭവം അന്വേഷിക്കുകയാണെന്നും രക്ഷിതാക്കളോട് വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പരിക്കേറ്റ കുട്ടിയുടെ മൊഴിയെടുത്ത ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് ബത്തേരി പോലീസും വ്യക്തമാക്കി.
അതേസമയം, ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശബരീനാഥിന് മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയുമുണ്ട്. ഡിസ്ചാർജ് ചെയ്യാൻ ആശുപത്രിയിൽ നിന്ന് സമ്മർദ്ധമുണ്ടായെന്ന ഗുരുതര ആരോപണവും രക്ഷിതാക്കൾ ഉന്നയിച്ചു. നിലവിൽ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശബരിനാഥ്.
What's Your Reaction?