കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍; സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുക്കും. 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു

ഇതിനിടെ സഞ്ജു ടെക്കി ആര്‍ടിഒയുടെ ശിക്ഷ നടപടിയെ പരിഹസിച്ചു വിഡിയോ ഇട്ടത് വിവാദമായിരുന്നു

Jun 3, 2024 - 18:56
 0  5
കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍; സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുക്കും. 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു
കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍; സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുക്കും. 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു

കാറിനുള്ളിലെ ആവേശം സിനിമ മോഡല്‍ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയില്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പൊലീസ് കേസെടുക്കുന്നത്. ആര്‍ടിഒയെടുത്ത കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസീക്യൂഷന്‍ നടപടി വേണമെന്ന ഹൈക്കോടതിടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷന്‍ നടപടി നേരിടേണ്ടി വരും.

കാര്‍ ഇന്നലെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സഞ്ജു ടെക്കി ആര്‍ടിഒയുടെ ശിക്ഷ നടപടിയെ പരിഹസിച്ചു വിഡിയോ ഇട്ടത് വിവാദമായിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പരിഹസിച്ചിരുന്നു. ആര്‍ടിഒക്കും മാധ്യമങ്ങള്‍ക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പുറത്തുവിട്ട വിഡിയോയില്‍ പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow